Pair of Vintage Old School Fru

HOMEKERALAINFOKerala disrtictGALLERYDownloadsOTHERSBLOG

KERALAinfo Android App click




  കോഴിയുടേതിനു സമാനമായ വലിപ്പവും രൂപവും ഉള്ളതും എന്നാൽ താറാവിനേ പോലെ ജലാശയങ്ങളിൽ ജീവിക്കുന്നതുമായ ഒരു പക്ഷിയാണ്‌ നീലക്കോഴി. (ഇംഗ്ലീഷ്:Purple Swamphen അഥവാ Purple Moorhen അഥവാ Purple Gallinule അഥവാ Purple Coot. ശാസ്ത്രീയ നാമം: Porphyrio porphyri.) റാല്ലിഡേ കുടുംബത്തിൽ പെട്ട ഒരു വലിയ പക്ഷിയാണിത്. കേരളത്തിൽ സ്ഥിരതാമസക്കാരായ ഇവ തീരപ്രദേശങ്ങളിലെ വയലുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ്‌ കൂടുതലായി കാണപ്പെടുന്നത്. തൃശ്ശൂർ ജില്ലയിലെ കോൾ പാടങ്ങൾ, കണ്ണൂർ ജില്ലയിലെ ചതുപ്പു പ്രദേശങ്ങൾ ഒക്കെ ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്‌.

ശരീരം പ്രത്യേകതയുള്ള നീല നിറമാണ്. കാലുകളും നെറ്റിയും കഴുത്തും ചുവപ്പു നിറമാണ്. വാലിന് നീളം കുറവാണ്. വാലിന്റെ അടിവശം വെള്ള നിറമാണ്. ആണിനും പെണ്ണിനും നിറം ഒന്നാണ്. കൂട്ടമായാണ് സഞ്ചരിക്കുക.



Views255
Best cpc cpm ppc ad network for publisher